മദ്യലഹരിയിൽ ആത്മഹത്യ ഭീഷണിയുമായി തലയാട് അങ്ങാടിയിലെ മൊെബെൽ ടവറിൽ കയറിയിരിക്കുന്ന യുവാവ്
Posted On
date_range Updated On
date_range മദ്യലഹരിയിൽ മൊെബെൽ ടവറിനുമുകളിൽ കയറി യുവാവിെൻറ ആത്മഹത്യ ഭീഷണി
ബാലുശ്ശേരി: മദ്യലഹരിയിൽ ടവറിനുമുകളിൽ കയറി യുവാവിെൻറ ആത്മഹത്യ ഭീഷണി. തലയാട് ഏലക്കാനം ജലീൽ (24) ആണ് ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ മദ്യലഹരിയിൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
ആളുകൾ ഓടിക്കൂടി ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നു വിളിച്ചുപറഞ്ഞ് മണിക്കൂറുകളോളം ജനങ്ങളെ മുൾമുനയിൽ നിർത്തി.
പൊലീസ് സ്ഥലത്തെത്തുമെന്ന് അറിയിച്ചതോടെ സ്വമേധയ ഇയാൾ താഴെ ഇറങ്ങുകയായിരുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇയാൾക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.