കോ​ക്ക​ല്ലൂ​ർ അ​ങ്ങാ​ടി​യി​ലെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ വെ​യി​ലുകൊണ്ട് യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തി​രി​ക്കു​ന്നു

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ മേൽക്കൂര പുനഃസ്ഥാപിച്ചില്ല; യാത്രക്കാർ പൊരിവെയിലിൽ

ബാ​ലു​ശ്ശേ​രി: സം​സ്ഥാ​ന പാ​ത​യി​ൽ കോ​ക്ക​ല്ലൂ​ർ അ​ങ്ങാ​ടി​യി​ലെ പ്ര​ധാ​ന ബ​സ് സ്റ്റോ​പ്പി​ലെ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്റെ മേ​ൽ​ക്കു​ര ത​ക​ർ​ന്നി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും ത​ക​ർ​ന്ന മേ​ൽ​ക്കൂ​ര പു​ന:​സ്ഥാ​പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. വാ​ഹ​നം ഇ​ടി​ച്ചാ​ണ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​ത്. ഇ​രി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​മു​ണ്ടെ​ങ്കി​ലും ക​ന​ത്ത വെ​യി​ലി​ൽ ഇ​തി​ലാ​രും ഇ​രി​ക്കാ​ൻ ത​യാ​റാ​കാ​റി​ല്ല. തൊ​ട്ട​ടു​ത്ത ക​ട​ക്ക് മു​മ്പി​ലാ​ണ് യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. കോ​ക്ക​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ഇ​വി​ടെ​യാ​ണ് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത്. സ്‌​കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​മ്പെ​ങ്കി​ലും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്റെ മേ​ൽ​ക്കൂ​ര പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Bus waiting center was not restored passengers Stryggled with Heatwave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.