വയലട തോരാട് പ്രദേശത്ത് ഈന്ത് മരങ്ങൾ ഉണങ്ങിയ നിലയിൽ
ബാലുശ്ശേരി: മലയോര മേഖലയിൽ ഈന്ത് മരങ്ങൾ ഉണങ്ങി നശിക്കുന്നു. വയലട തോരാട് പ്രദേശത്ത് മിക്ക പറമ്പുകളിലെയും ഈന്ത് മരങ്ങൾ ഉണങ്ങി നശിച്ചു കൊണ്ടിരിക്കയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒട്ടേറെ ഈന്ത് മരങ്ങൾ നശിച്ചു കഴിഞ്ഞതായി സ്ഥലമുടമകളും കർഷകരും പറഞ്ഞു. മാസങ്ങൾക്കുമുമ്പ് ഇലകളിൽ മഞ്ഞളിപ്പ് കണ്ടു തുടങ്ങിയതോടെ മൊത്തം ഇലകളും തടിയും ഉണങ്ങി നശിക്കുകയാണ്.
ഈന്ത് മരങ്ങൾ ഉണങ്ങാൻ കാരണം ഒരുതരം കീടബാധയാണെന്നാണ് കൃഷി വിദഗ്ദർ പറയുന്നത്. ഈന്ത് മരത്തിന്റെ നീര് ഊറ്റി കുടിക്കുന്ന പ്രാണികളുടെ വ്യാപനമാണ് ഉണങ്ങാൻ കാരണമെന്നും പറയുന്നു. ബാലുശ്ശേരി, പനങ്ങാട്, നന്മണ്ട നിർമ്മല്ലൂർ ഭാഗങ്ങളിലും സമാന രീതിയിൽ കീടബാധയെ തുടർന്നു ഈന്ത് മരങ്ങൾ നശിച്ചിട്ടുണ്ട്.
കീട ബാധക്കെതിരെ മരുന്ന് തളിച്ചെങ്കിലും ഫലപ്രദമായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. ശക്തമായ കാലാവസ്ഥ വ്യതിയാനമാണ് ഈന്ത് മരങ്ങൾ നശിക്കാൻ കാരണമെന്നു പറയുന്നുണ്ടെങ്കിലും വേനൽ മഴക്കു ശേഷവും ഈന്ത് മരങ്ങളിലെ ഇലകൾ തളിർത്തിട്ടില്ല. പാരിസ്ഥിതിക വ്യവസ്ഥയിൽ ഈന്ത് മരങ്ങൾക്ക് പ്രാധാന്യമുണ്ടെങ്കിലും അവസംരക്ഷിക്കാനുള്ള നടപടികളൊന്നും കൃഷിവകുപ്പിൽ നിന്നു പോലും ഉണ്ടാകാറില്ല. ഔഷധ വീര്യമുള്ള ഈന്ത് കായക്ക് മാർക്കറ്റിൽ വിലയുണ്ടെങ്കിലും അപൂർവമായെ ഇവ മാർക്കറ്റിലെത്താറുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.