എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എം. സ​ചി​ൻ​ദേ​വ് മ​ണ്ഡ​ലത്തിലെ പ​ര്യ​ട​ന​ത്തി​നി​ടെ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​പി. സ​തീ​ശ​ൻ

വോട്ടർമാർക്കൊപ്പം

​യു​വ​ത്വ​ത്തി​ന്‍റെ ആ​വേ​ശ​പ്പോ​രി​ൽ ബാ​ലു​ശ്ശേ​രി...

ഇ​ട​തി​ന്‍റെ പൊ​ന്നാ​പു​രം കോ​ട്ട പി​ടി​ക്കാ​ൻ യു​വ​ത്വ​ത്തി​ന്‍റെ ആ​വേ​ശ​പ്പോ​രി​ലാ​ണ് ബാ​ലു​ശ്ശേ​രി. പൊ​രി​ഞ്ഞ ചൂ​ടി​ലും പ്ര​ചാ​ര​ണം ത​ണു​പ്പി​ക്കാ​തെ മൂ​ന്നു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം സ​ജ്ജീ​വ​മാ​യു​ണ്ട്. എ​സ്.​എ​ഫ്.​ഐ യു​ടെ​യും കെ.​എ​സ്.​യു​വി​ന്‍റെ​യും വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ ഇ​ട​തു-​വ​ല​തു സ്ഥാ​നാ​ർ​ഥി​ക​ളാ​യ സ​ചി​ൻ ദേ​വും, വി.​ടി. സൂ​ര​ജും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. ക​ഴി​ഞ്ഞ ത​വ​ണ ക​ന്നി​ക്കാ​ര​നാ​യി വ​ന്ന കെ.​എം സ​ചി​ൻ ദേ​വ് 20,327 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ന​ട​ൻ ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബാ​ലു​ശ്ശേ​രി​യെ നി​ല​നി​ർ​ത്തി​യ​തെ​ങ്കി​ൽ ഇ​ത്ത​വ​ണ എ​തി​രി​ടു​ന്ന​ത് ജി​ല്ല​യി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി​യാ​യ യു.​ഡി.​എ​ഫി​ന്‍റെ വി​ദ്യാ​ർ​ഥി നേ​താ​വ് വി.​ടി. സൂ​ര​ജി​നെ​തി​രെ​യാ​ണ്. ഇ​രു​വ​ർ​ക്കു​മൊ​പ്പം എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​പി സ​തീ​ഷും രം​ഗ​ത്തു​ണ്ട്.

അ​ഞ്ച് വ​ർ​ഷ​ക്കാ​ല​ത്തി​നി​ട​ക്ക് മ​ണ്ഡ​ല​ത്തി​ൽ ഒ​ട്ടേ​റെ വി​ക​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് മ​ണ്ഡ​ലം സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​മ്പ​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ന​ങ്ങാ​ട്, കാ​യ​ണ്ണ, ഉ​ള്ളി​യേ​രി, അ​ത്തോ​ളി എ​ന്നീ നാ​ല്​ പ​ഞ്ചാ​യ​ത്തു​ക​ൾ മാ​ത്ര​മാ​ണ് എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള​ത്. ബാ​ലു​ശ്ശേ​രി, ന​ടു​വ​ണ്ണൂ​ർ, കോ​ട്ടൂ​ർ, കൂ​രാ​ച്ചു​ണ്ട് , ഉ​ണ്ണി​കു​ളം എ​ന്നീ അ​ഞ്ച്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണം യു.​ഡി.​എ​ഫി​നാ​ണ്. ഇ​തി​ൽ കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ൽ തു​ല്യ​നി​ല​യി​ലാ​യ​തി​നാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഭ​ര​ണം യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​യ​ത്. അ​ര​നൂ​റ്റാ​ണ്ട് കാ​ല​മാ​യി ഇ​ട​തി​നൊ​പ്പം നി​ന്ന ബാ​ലു​ശ്ശേ​രി​യും ന​ടു​വ​ണ്ണൂ​രും കോ​ട്ടൂ​രും ഇ​ട​തി​നു ന​ഷ്ട​മാ​യ​തും ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തു​ല്യ​നി​ല​യി​ലാ​യ​തും ഏ​റെ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ട​തു കോ​ട്ട​യാ​യ ബാ​ലു​ശ്ശേ​രി​ക്കു​ണ്ടാ​യ വി​ള്ള​ലു​ക​ളാ​യാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്.

ക​ന്നി​ക്കാ​ര​നാ​ണെ​ങ്കി​ലും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ടി സൂ​ര​ജ് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം സ​ന്ദ​ർ​ശ​നം ന​ട​ത്തി ത​ന്‍റെ ഒ​ന്നാം ഘ​ട്ട പ്ര​ചാ​ര​ണം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാം ഘ​ട്ട​മാ​യ മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്നു. സൂ​ര​ജി​ന് വോ​ട്ട​ഭ്യ​ർ​ഥ​ന​യു​മാ​യി ക​ർ​ണാ​ട​ക റ​വ​ന്യു മ​ന്ത്രി കൃ​ഷ്ണ​ബൈ​രെ ഗൗ​ഡ​യും എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി സൂ​ര​ജ് ധാ​ക്കൂ​റും ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി. ഇ​ട​തു സ്ഥാ​നാ​ർ​ഥി കെ.​എം. സ​ചി​ൻ ദേ​വ് വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലാ​ത്ത​തി​നാ​ൽ പ്ര​ചാ​ര​ണ രം​ഗ​ത്ത് നേ​ര​ത്തെ ത​ന്നെ സ​ജീ​വ​മാ​കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഒ​ന്നാം ഘ​ട്ട മ​ണ്ഡ​ല​പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാം ഘ​ട്ട പ​ര്യ​ട​ന​ത്തി​നാ​യി ഒ​രു​ങ്ങു​ക​യാ​ണ്. സി.​പി.​എം സം​സ്ഥാ​ന-​ദേ​ശീ​യ നേ​താ​ക്ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ല​ത്ത് ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ 1500 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യാ​ണ് സ​ചി​ൻ ദേ​വ് ഗോ​ദ​യി​ലു​ള്ള​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ആ​റ് പ​തി​റ്റാ​ണ്ടാ​യി ഇ​ട​തി​നൊ​പ്പം നി​ന്ന ബാ​ലു​ശ്ശേ​രി​ക്ക് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളൊ​ന്നും വ​ന്നി​ട്ടി​ല്ലെ​ന്നും അ​ട​ച്ചി​ട്ട വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ പോ​ലും തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യാ​ണ് യു.​ഡി.​എ​ഫു സ്ഥാ​നാ​ർ​ഥി വി.​ടി. സൂ​ര​ജ് വോ​ട്ട​ർ​മാ​രെ സ​മീ​പി​ക്കു​ന്ന​ത്. ഇ​ട​തു-​വ​ല​തു മു​ന്ന​ണി​ക​ളു​ടെ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും വ​ർ​ഗീ​യ കൂ​ട്ടു​കെ​ട്ടും ഉ​യ​ർ​ത്തി കാ​ട്ടി എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി സി.​പി സ​തീ​ഷും രം​ഗ​ത്തു​ണ്ട്.

അ​ഡ്വ.​കെ.​എം. സ​ചി​ൻ ദേ​വ്

എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യാ​യി രാ​ഷ്ട്രീ​യ പ്ര​വേ​ശം. കോ​ഴി​ക്കോ​ട് ഗ​വ. ആ​ർ​ട്ട്സ് ആ​ൻ​ഡ്​ സ​യ​ൻ​സ് കോ​ള​ജി​ൽ നി​ന്നും ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ബി​രു​ദ​വും ഗ​വ. ലോ ​കോ​ള​ജി​ൽ നി​ന്നും നി​യ​മ​ബി​രു​ദ​വും നേ​ടി. എ​സ്.​എ​ഫ്.​ഐ കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, നാ​ല് വ​ർ​ഷം സം​സ്ഥാ​ന സെ​ക്ര​ട്ട​റി, ഡി.​വൈ.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി, സം​സ്ഥാ​ന സ​മി​തി അം​ഗം, സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം, ജി​ല്ല ക​മ്മി​റ്റി അം​ഗം എ​ന്നീ പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ച്ചു. 27-ാം വ​യ​സ്സി​ൽ ബാ​ലു​ശ്ശേ​രി സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് നി​യ​മ​സ​ഭാം​ഗ​മാ​യി. ഭാ​ര്യ: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ മു​ൻ​മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ.

വി.​ടി. സൂ​ര​ജ്

നി​ല​വി​ൽ കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്‍റ്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി. തൊ​ഴി​ലാ​ളി​യാ​യ എ​ര​വ​ട്ടൂ​ർ ചേ​നാ​യി വേ​ട്ടു​വ​ർ ക​ണ്ടി ത​റ​മ്മ​ൽ നാ​രാ​യ​ണ​ന്‍റെ​യും പു​ഷ്പ​യു​ടെ​യും മ​ക​ൻ. സ​ഹോ​ദ​ര​ൻ : വി.​ടി സാ​യൂ​ജ്. ജി​ല്ല​യി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. 2023ൽ ​ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച വി​വാ​ദ​ത്തി​ൽ ഡി.​ഡി.​ഇ. ഓ​ഫീ​സ് ഉ​പ​രോ​ധ സ​മ​ര​ത്തി​ൽ ക്രൂ​ര​മാ​യി പൊ​ലീ​സ് മ​ർ​ദ്ദ​നം ഏ​റ്റി​ട്ടു​ണ്ട്.

സി.​പി. സ​തീ​ഷ്

ബി.​ജെ.​പി കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റാ​ണ്. ആ​ർ.​എ​സ്.​എ​സി​ലൂ​ടെ പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​ധാ​രി​യാ​ണ്. പ​ട്ട​ർ​പാ​ലം ഏ​ലി​യ​റ​മ​ല പ്ര​ക്ഷോ​ഭം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മ​ര​ങ്ങ​ളു​ടെ പേ​രി​ൽ ര​ണ്ട് ത​വ​ണ ജ​യി​ൽ​വാ​സം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. എ​ട​ക്ക​ര പ​ട്ട​ർ​പാ​ലം ക​ന്നം​കു​റ്റി​യി​ൽ പ​ത്മ​നാ​ഭ​ൻ-​സ​രോ​ജി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ശ്രീ​ക​ല. മ​ക്ക​ൾ: ക​ല്യാ​ണി എ​സ്. സ​തീ​ഷ്, മീ​നാ​ക്ഷി എ​സ്. സ​തീ​ഷ്.

Tags:    
News Summary - Kerala Assembly Election 2026 Balussery in the spirit of youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.