ഷാജി
Posted On
date_range Updated On
date_range 20 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ
ബാലുശ്ശേരി: മാഹിയിൽനിന്ന് സ്ഥിരമായി ചെങ്കല്ല് ലോറിയിൽ വിദേശമദ്യം കൊണ്ടുവന്ന് വില്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. കണ്ണാടിപ്പൊയിൽ സ്വദേശി ചാമക്കാലയിൽ ഷാജിയെയാണ് (48) 20 കുപ്പി മദ്യവും ലോറിയും സഹിതം ബാലുശ്ശേരി എസ്.ഐ റഫീഖ് അറസ്റ്റ് ചെയ്തത്.
കണ്ണൂരിൽനിന്ന് ലോറിയിൽ ചെങ്കല്ല് കയറ്റിവരുമ്പോൾ മാഹിയിൽനിന്ന് വാങ്ങുന്ന വിദേശ മദ്യക്കുപ്പികൾ കല്ലുകൾക്കിടയിൽ കയറ്റിയാണ് സ്ഥിരമായി എത്തിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.