Posted On
date_range Updated On
date_range കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നു
ബാലുശ്ശേരി: കക്കയം ഡാമിലെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ഡാമിലെ ജലനിരപ്പ് വർധിച്ചു. കക്കയം ഡാമിലെ ജലനിരപ്പ് ബുധനാഴ്ച രാത്രി 10 മണിയോടെ 2476.4 അടിയായി.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 18.4 അടി വർധനയുണ്ടായി. 230 മില്ലിമീറ്റർ മഴയാണ് ഡാം പ്രദേശത്ത് ലഭിച്ചത്. ഡാമിലെ ജലനിരപ്പ് 2485 അടിയാകുമ്പോൾ ഷട്ടർ തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കും. 24 മണിക്കൂറിനുള്ളിൽ അഞ്ച് ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകുന്ന കക്കയം പവർഹൗസിൽ 3.87 ദശലക്ഷം യൂനിറ്റ് വൈദ്യുതി കഴിഞ്ഞ ദിവസം ഉൽപാദിപ്പിക്കാനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.