Posted On
date_range Updated On
date_range മോഷണം പോയ ബൈക്കുകൾ കണ്ടെടുത്തു; രണ്ടുപേർ പിടിയിൽ
ബാലുശ്ശേരി: എസ്റ്റേറ്റ് മുക്കിലെ കടകളിൽനിന്നും മോഷണം പോയ ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. രണ്ടുപേർ പിടിയിൽ. എസ്റ്റേറ്റ് മുക്കിലെ പഴയ ബൈക്കുകൾ വിൽപന നടത്തുന്ന കടയിൽനിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ബൈക്കുകൾ കളവുപോയത്. 17കാരായ രണ്ടുപേരെയാണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്.
ഇവരിൽനിന്ന് മൂന്ന് ബൈക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്തുവരുകയാണ്. മോഷണസംഘത്തിലെ ഒരാളെ കൂടി പിടികിട്ടാനുണ്ട്.
കസ്റ്റഡിയിലെടുത്ത പ്രതികളെ ജുവനൈൽ ജസ്റ്റിസ് മുമ്പാകെ ഹാജരാക്കി. ഡോഗ് സ്ക്വാഡിെൻറ സഹായത്തോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.