ബൈജു
Posted On
date_range Updated On
date_range പീഡനം: യുവാവ് അറസ്റ്റിൽ
ബാലുശ്ശേരി: പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. നടുവണ്ണൂർ പുതിയതെരു അമ്പായത്തൊടി മലോൽ ബൈജുവാണ് (48) അറസ്റ്റിലായത്.
പെൺകുട്ടിക്ക് ഏഴുവയസ്സുള്ളപ്പോൾ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പഠനപ്രശ്നവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പെൺകുട്ടി പറയുന്നത്. ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.