ബാലുശ്ശേരി സർവോദയം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കൃഷിയറിവ് പത്മശ്രീ ചെറുവയൽ

രാമൻ ഉദ്ഘാടനം ചെയ്യുന്നു

കർഷകന് സർക്കാറി‍‍‍​െൻറ ഭാഗത്തുനിന്നുപോലും മാന്യത കിട്ടുന്നില്ല -പത്മശ്രീ ചെറുവയൽ രാമൻ

ബാ​ലു​ശ്ശേ​രി: നാ​ടി​​െൻറ ന​ട്ടെ​ല്ലാ​യ ക​ർ​ഷ​ക​ന് സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു​നി​ന്നു പോ​ലും മാ​ന്യ​ത കി​ട്ടു​ന്നി​ല്ലെ​ന്ന് പ​ത്മ​ശ്രീ ജേ​താ​വ് ചെ​റു​വ​യ​ൽ രാ​മ​ൻ പ​റ​ഞ്ഞു.ക​ർ​ഷ​ക​ൻ എ​പ്പോ​ഴും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. വ്യ​വ​സാ​യ മേ​ഖ​ല​ക്ക് തു​ച്ഛ​മാ​യ പ​ലി​ശ​ക്ക് വാ​യ്പ ന​ൽ​കു​മ്പോ​ൾ കൃ​ഷി​ക്കാ​ര​ന് വാ​യ്പ പോ​ലും കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​വോ​ദ​യം ട്ര​സ്റ്റ് ബാ​ലു​ശ്ശേ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘കൃ​ഷി​യ​റി​വ്’ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​പി. മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ പി​എ​ച്ച്.​ഡി നേ​ടി​യ ഡോ. ​എ​ൻ. സു​രേ​ഷ് ബാ​ബു​വി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രാ​യ കെ. ​ആ​യ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ മ​ഞ്ഞ​പ്പാ​ലം, കെ. ​ഖാ​ദ​ർ, കെ. ​പ്ര​ദീ​പ​ൻ, മോ​ളി, കെ.​പി. ത​ങ്ക​മ​ണി എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. കെ. ​ശി​വ​ദാ​സ​ൻ, രാ​ജ​ൻ ബാ​ലു​ശ്ശേ​രി, ആ​ർ.​കെ. പ്ര​ഭാ​ക​ര​ൻ, കെ. ​സോ​മ​ൻ, ഡോ. ​എ​ൻ. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭ​ര​ത​ൻ പു​ത്തൂ​ർ​വ​ട്ടം സ്വാ​ഗ​ത​വും പി. ​ഷം​സീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Padmasree Cheruvayal Raman speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.