പ്രതി ഷംനാദ്
Posted On
date_range Updated On
date_range നിരോധിത മയക്കുമരുന്നുമായി കോക്കല്ലൂർ സ്വദേശി പിടിയിൽ
ബാലുശ്ശേരി: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ കൈവശം വെച്ചതിന് യുവാവ് അറസ്റ്റിൽ. കോക്കല്ലൂർ സ്വദേശി എരമംഗലം ചുണ്ടുംപിലാക്കൂൽ ഷംനാദിനെയാണ് (23) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് കിനാലൂർ ഉഷ സ്കൂൾ റോഡ് ജങ്ഷനിൽ വെച്ച് പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഷംനാദിെൻറ വാഹനത്തിൽനിന്ന് 3.130 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെത്തിയത്.
വാഹനം കസ്റ്റഡിയിലെടുത്തു. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.