Posted On
date_range Updated On
date_range സദാചാര ആക്രമണം: വിദ്യാർഥിനിക്കും ബന്ധുവായ യുവാവിനും പരിക്ക്
ബാലുശ്ശേരി: കോക്കല്ലൂരിൽ സദാചാര ആക്രമണത്തിൽ വിദ്യാർഥിനിക്കും ബന്ധുവായ യുവാവിനും പരിക്ക്. കോക്കല്ലൂർ അങ്ങാടിയിൽ ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിട്ട് റോഡിലേക്കിറങ്ങിയ പ്ലസ് വൺ വിദ്യാർഥിനി അതുവഴി വന്ന ബന്ധുവായ യുവാവുമായി കടക്ക് മുമ്പിൽ സംസാരിച്ചുനിൽക്കവെ സംഘം ചേർന്നു വന്നവർ ഇവരെ ചോദ്യം ചെയ്യുകയും അസഭ്യം പറഞ്ഞ് യുവാവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു.
ബന്ധുവാണെന്ന് പറഞ്ഞുകൊണ്ട് പെൺകുട്ടി തടയാൻ ശ്രമിച്ചെങ്കിലും ബന്ധുക്കളാണെങ്കിൽ ഇതൊക്കെ വീട്ടിൽ പോയി ചെയ്താൽ മതിയെന്ന് ആക്രോശിച്ചുകൊണ്ട് മർദനം തുടരുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ബാലുശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബാലുശ്ശേരി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.