Posted On
date_range Updated On
date_range കേന്ദ്ര സർക്കാർ പരിഗണിച്ചാൽ എയിംസ് കിനാലൂരിൽ തന്നെ സ്ഥാപിക്കുമെന്ന് മന്ത്രി വീണ ജോർജ്ജ്
ബാലുശ്ശേരി: കേന്ദ്ര സർക്കാർ അനുഭാവപൂർവം പരിഗണിച്ചാൽ എയിംസ് കിനാലൂരിൽ തന്നെ സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ബാലുശ്ശേരി താലൂക്കു ആശുപത്രി സന്ദർശിക്കാനെത്തിയ മന്ത്രി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. എയിംസ് സ്ഥാപിക്കാനാവശ്യമായ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും കിനാലൂരിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഫയൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.