അഖീബുർ റഹ്മാൻ

ക​ല്ലു​കൊ​ണ്ട് കു​ത്തി എ.ടി.എം തകർക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ബാ​ലു​ശ്ശേ​രി: പൂ​നൂ​രി​ൽ എ.​ടി.​എം ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. അ​സം മൊ​റാ​ബ​റ, മൊ​റി​ഗാ​വോ​ൺ സ്വ​ദേ​ശി അ​ഖീ​ബു​ർ​റ​ഹ്മാ​​നെ (23) ആ​ണ്​ ബാ​ലു​ശ്ശേ​രി എ​സ്.​ഐ പി. ​റ​ഫീ​ഖി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പൂ​നൂ​ർ അ​ങ്ങാ​ടി​യി​ലെ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി‍െൻറ എ.​ടി.​എം ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ക​ല്ലു​കൊ​ണ്ട് കു​ത്തി ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ.​ടി.​എ‍മ്മിെൻറ മു​ൻ​ഭാ​ഗ​വും പി​ൻ​ഭാ​ഗ​വും ത​ക​ർ​ന്നെ​ങ്കി​ലും പ​ണം മോ​ഷ്​​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം അ​റി​ഞ്ഞ​ത്.

ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പൂ​നൂ​രി​െ​ല താ​മ​സ​സ്ഥ​ല​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഒ​രു​വ​ർ​ഷം മു​േ​മ്പ പൂ​നൂ​രി​ലെ​ത്തി​യ ഇ​യാ​ൾ സ്വ​കാ​ര്യ മി​ല്ലി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​ണ്. പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്‌ ചെ​യ്തു.





Tags:    
News Summary - Man arrested for trying to break into ATM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.