Posted On
date_range Updated On
date_range പോസ്റ്റൽ ബാലറ്റിലെ മഷി ചുരണ്ടിയെന്ന് ആരോപിച്ച് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റം
ബാലുശ്ശേരി: നടുവണ്ണൂർ പഞ്ചായത്തിെൻറ കൗണ്ടിങ് ടേബിളിൽ ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ബാലുശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കൗണ്ടിങ് മുറിയിൽ നടുവണ്ണൂർ പഞ്ചായത്തിെൻറ പോസ്റ്റൽ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുമ്പോഴാണ് എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാേക്കറ്റം നടന്നത്.
ബാലറ്റു പേപ്പറിലെ വോട്ട് ചെയ്ത മഷി അടയാളം ചുരണ്ടി മാറ്റാൻ ശ്രമിച്ചിട്ടുണ്ടെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകരാണ് ബഹളം തുടങ്ങിയത്. ഒച്ചയും ബഹളവും വർധിച്ചതോടെ പൊലീസ് സ്ഥലത്തെത്തി കൗണ്ടിങ് മുറിയുടെ വാതിലടച്ച് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.