പ്രധാനാധ്യാപികയും പി.ടി.എ പ്രസിഡൻറും നേർക്കുനേർ

ബാ​ലു​ശ്ശേ​രി: വാ​ർ​ഡി​ലെ പോ​രാ​ട്ടം പ്ര​ധാ​നാ​ധ്യാ​പി​ക​യും പി.​ടി.​എ പ്ര​സി​ഡ​ൻ​റും ത​മ്മി​ൽ. ബാ​ലു​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡി​ലാ​ണ് ഒ​രേ സ്​​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യും പി.​ടി.​എ പ്ര​സി​ഡ​ൻ​റും ത​മ്മി​ൽ പോ​രാ​ടു​ന്ന​ത്. എ​ര​മം​ഗ​ലം കെ.​സി.​എ.​എ​ൽ.​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യ ഉ​മ മ​ഠ​ത്തി​ൽ വാ​ർ​ഡി​ലെ കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യാ​ണ്. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ സി.​പി.​എ​മ്മി​ലെ ഷെ​റി​ജ് കോ​മ​ത്താ​ക​ട്ടെ ഇ​തേ സ്​​കൂ​ളി​ലെ പി.​ടി.​എ പ്ര​സി​ഡ​ൻ​റും.

മൂ​ന്നു വ​ർ​ഷ​മാ​യി ഷെ​റി​ജ് പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തു​ണ്ട്. 23 വ​ർ​ഷ​മാ​യി ഇ​വി​ടെ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഉ​മ മ​ഠ​ത്തി​ൽ ഈ ​മാ​സം ഒ​ന്നി​നാ​ണ്​ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. വാ​ർ​ഡി​ലെ സി​റ്റി​ങ്​ മെം​ബ​ർ​കൂ​ടി​യാ​യ ഇ​വ​ർ 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 124 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യി​ച്ച​ത്. കോ​ക്ക​ല്ലൂ​രി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ശ​ശി​കു​മാ​ർ എ​ട​വ​ല​ത്ത് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.