Posted On
date_range Updated On
date_range 'ഹാപ്പി ഗാർഡൻ' പ്രീ പ്രൈമറി സ്കൂൾ ആറാം വാർഷികം
ഉള്ള്യേരി: മാമ്പൊയിലിൽ പ്രവർത്തിക്കുന്ന ഹാപ്പി ഗാർഡൻ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി സ്കൂളിന്റെ ആറാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സിനിമ-ടി.വി താരം പ്രദീപ് ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹാപ്പി ഗാർഡൻ പ്രിൻസിപ്പൽ എൻ.പി. ജ്യോതി ലക്ഷ്മി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് റൂബിയ ഷംസ് അധ്യക്ഷത വഹിച്ചു. അഷ്റഫ് എൻ.പി, നാരായണൻ മാസ്റ്റർ, അബ്ദുർ റഹ്മാൻ വെള്ളിയോട്ടു ചാലിൽ, ജിഷ സുരേഷ് എന്നിവർ സംസാരിച്ചു.
വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സമാഹരിച്ച ധനസഹായവും പ്രദേശവാസിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.