ടെലിഗ്രാം ആപ് വഴി തട്ടിപ്പ്; വീട്ടമ്മക്ക് 2.44 ലക്ഷം രൂപ നഷ്ടമായി

ബാ​ലു​ശ്ശേ​രി: ടെ​ലി​ഗ്രാം ആ​പ് വ​ഴി​യു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി വീ​ട്ട​മ്മ​ക്ക് 2.44 ല​ക്ഷ​ത്തി​ലേ​റെ രൂ​പ ന​ഷ്ട​പ്പെ​ട്ടു. ത​ട്ടി​പ്പി​നി​ര​യാ​യ ചീ​ക്കി​ലോ​ട് സ്വ​ദേ​ശി പ്ര​വീ​ൺ​കു​മാ​റി​ന്റെ ഭാ​ര്യ എ​ല​ത്തു​ക്ക​ണ്ടി വി.​വി. ജി​ൻ​ഷ ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ക​ഴി​ഞ്ഞ മാ​ർ​ച്ച് മൂ​ന്നി​ന് നൈ​റ്റ് ഹോ​ക്ക് സി​നി​മ എ​ന്ന ടെ​ലി​ഗ്രാം അ​ക്കൗ​ണ്ട് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ വ​ർ​ക്ക് അ​റ്റ് ഹോം ​ജോ​ലി ന​ൽ​കി​യാ​ണ് ക​ബ​ളി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​ത്. ആ​ദ്യം യു​വ​തി​ക്ക് ഒ​രു ടാ​സ്ക് കൊ​ടു​ക്കു​ക​യും ഇ​ത് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി എ​ന്ന​റി​യി​ച്ച് ‘ലാ​ഭ​വി​ഹി​ത’​മാ​യ 1077 രൂ​പ ജി​ൻ​ഷ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ര​ണ്ടാ​മ​ത്തെ ടാ​സ്ക് കൊ​ടു​ക്കു​ക​യും 11,000 രൂ​പ അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പ​ണം അ​ട​ച്ച അ​തേ​ദി​വ​സം ത​ന്നെ ജി​ൻ​ഷ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 18,000 രൂ​പ അ​വ​ർ തി​രി​ച്ച​യ​ച്ചു. അ​ടു​ത്ത ദി​വ​സം വീ​ണ്ടും 11,000 രൂ​പ അ​യ​ക്കാ​ൻ പ​റ​ഞ്ഞു. അ​യ​ച്ച​ശേ​ഷം മ​റു​പ​ടി വ​ന്ന​ത് ഇ​നി ലാ​ഭ​വി​ഹി​തം കി​ട്ട​ണ​മെ​ങ്കി​ൽ 26,351 രൂ​പ​കൂ​ടി അ​യ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് തു​ക അ​യ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സാ​​ങ്കേ​തി​ക ത​ക​രാ​ർ ആ​ണെ​ന്നും 50,000 രൂ​പ കൂ​ടി അ​യ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും മെ​സേ​ജ് വ​ന്നു. അ​ട​ച്ച തു​ക​യും ലാ​ഭ​വി​ഹി​ത​വും കി​ട്ടാ​ൻ വീ​ണ്ടും 50,000 രൂ​പ കൂ​ടി അ​യ​ക്കാ​ൻ പ​റ​ഞ്ഞു. അ​ങ്ങ​നെ പ​ല​ത​വ​ണ​യാ​യി മാ​ർ​ച്ച് 31നും ​ഏ​പ്രി​ൽ അ​ഞ്ചി​നും ഇ​ട​യി​ൽ ഇ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത് 2,44,364 രൂ​പ​യാ​ണ്. ഓ​രോ ത​വ​ണ​യും വ്യ​ത്യ​സ്ത അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യാ​ണ് പ​ണം അ​യ​ക്കു​ന്ന​ത്. താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ബാ​ലു​ശ്ശേ​രി സി.​ഐ മ​ഹേ​ഷ് ക​ണ്ട​മേ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

നി​ര​വ​ധി ആ​ളു​ക​ൾ ഓ​ൺ​ലൈ​ൻ വ​ഴി​യും മ​റ്റും ച​തി​ക്കു​ഴി​യി​ൽ വീ​ഴു​ന്നു​ണ്ടെ​ന്നും ഇ​വ​ർ ഉ​ട​നെ സൈ​ബ​ർ കോ​ർ​ട്ടി​ന്റെ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 1930ൽ ​പ​രാ​തി ന​ൽ​കി​യാ​ൽ അ​ക്കൗ​ണ്ടി​ലെ​ത്തി​യ പ​ണം ഹോ​ൾ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും സി.​ഐ അ​റി​യി​ച്ചു.

Tags:    
News Summary - Fraud through Telegram app; The housewife lost Rs 2.44 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.