റെയ്ഡിൽ കണ്ടെടുത്ത വാഷ് എക്സൈസ് ഉദ്യോഗസ്ഥർ

നശിപ്പിക്കുന്നു

എക്സൈസ് റെയ്ഡ്; 400 ലിറ്റർ വാഷും 30 ലിറ്റർ വ്യാജചാരായവും കണ്ടെടുത്തു

ബാ​ലു​ശ്ശേ​രി: പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​റു​മ്പൊ​യി​ൽ, കാ​പ്പി​ക്കു​ന്ന്, ന​മ്പി​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ൽ താ​മ​ര​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി ന​ട​ത്തി​യ റെ​യ്ഡി​ൽ വാ​റ്റു​കേ​ന്ദ്രം ന​ശി​പ്പി​ച്ചു. മൂ​ന്നു ബാ​ര​ലു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 400 ലി​റ്റ​ർ വാ​ഷും 30 ലി​റ്റ​ർ ചാ​രാ​യ​വും ര​ണ്ട് വാ​റ്റു​സെ​റ്റും ഒ​രു മൊ​ബൈ​ൽ ഫോ​ണും ഇ​വി​ടെ​നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

വാ​ഷ് സം​ഭ​വ​സ്ഥ​ല​ത്ത് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. വ്യാ​ജ​ചാ​രാ​യ നി​ർ​മാ​ണ​ത്തി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. റെ​യ്ഡി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ര​ഞ്ജി​ത്ത്, ഐ.​ബി പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ച​ന്ദ്ര​ൻ കു​ഴി​ച്ചാ​ലി​ൽ, സി.​ഇ.​ഒ​മാ​രാ​യ സു​രേ​ഷ് ബാ​ബു, നൗ​ഷീ​ർ, ശ്യാം ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Excise Raid-400 liters of wash and 30 liters of fake liquor were recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.