രോഗബാധിതരായ ജോസും റോസമ്മയും

ഉദാരമതികളുടെ കനിവ് തേടി വയോധിക ദമ്പതികൾ

ബാ​ലു​ശേ​രി: ത​ല​യാ​ട് മ​ണി​ച്ചേ​രി​മ​ല​യി​ലെ കു​ള​മാ​ൻ കു​ഴി​യി​ലെ വ​യോ​ധി​ക ദ​മ്പ​തി​ക​ളാ​യ ജോ​സും റോ​സ​മ്മ​യും രോ​ഗ​ബാ​ധി​ത​രാ​യി ദു​രി​ത​ത്തി​ൽ. ഇ​രു​വ​രും ഹൃ​ദ്രോ​ഗി​ക​ളാ​ണ്.

കൂ​ടാ​തെ റോ​സ​മ്മ​ക്ക്​ കാ​ലി​ൽ മ​ന്തും ബാ​ധി​ച്ചി​ട്ടു​ണ്ട്. ചി​കി​ത്സ​ക്കും മ​റ്റും വ​ക​യി​ല്ലാ​താ​യ​തോ​ടെ ആ​രെ​ങ്കി​ലും സ​ഹാ​യ​ഹ​സ്ത​വു​മാ​യി വ​രു​മെ​ന്ന കാ​ത്തി​രി​പ്പി​ലാ​ണ്. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ജോ​സി​ന് ശ്വാ​സം മു​ട്ട് കൂ​ടി​വ​ന്ന​തോ​ടെ തൊ​ഴി​ലെ​ടു​ത്ത് ഉ​പ​ജീ​വ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

വീ​ടി​‍െൻറ അ​ക​ത്ത​ള​ത്തി​ൽ മ​ന്ത് പി​ടി​പെ​ട്ട് വ്ര​ണ​മാ​യി മാ​റി​യ കാ​ലു​ക​ളു​മാ​യി നി​ര​ങ്ങി ന​ട​ക്കു​ന്ന റോ​സ​മ്മ​ക്ക്​ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​തോ​ടെ വി​ല​കൂ​ടി​യ മ​രു​ന്നു​ക​ൾ നി​ർ​ത്താ​തെ ക​ഴി​ക്കേ​ണ്ട​തു​ണ്ട്. ഇ​രു​വ​ർ​ക്കും ഓ​രോ മാ​സ​വും മ​രു​ന്നി​ന് വ​ലി​യ ഒ​രു തു​ക​ത​ന്നെ ചെ​ല​വ​ഴി​ക്ക​ണം.

ഓ​രോ ദി​ന​രാ​ത്ര​ങ്ങ​ളും വേ​ദ​ന​യോ​ടെ ക​ടി​ച്ച​മ​ർ​ത്തി ത​ള്ളി​നീ​ക്കു​ക​യാ​ണി​വ​ർ. ര​ണ്ടു പെ​ൺ​മ​ക്ക​ൾ മാ​ത്ര​മാ​ണ്​​ ഇ​വ​ർ​ക്കു​ള്ള​ത്. നി​ത്യ​വൃ​ത്തി​ക്കു​പോ​ലും ഏ​റെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ഇ​വ​രു​ടെ തു​ട​ർ ചി​കി​ത്സ​ക്കാ​യി നാ​ട്ടു​കാ​ർ ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്ക​യാ​ണ്.

കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്കി​‍െൻറ ത​ല​യാ​ട് ശാ​ഖ​യി​ൽ കു​ടും​ബ​ത്തി​‍െൻറ പേ​രി​ൽ ഒ​രു അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 402 2610 1004155 ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ് -KLGBOO40226.

Tags:    
News Summary - elderly couple needs help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.