കാന്തലാട് കൈതച്ചാൽ ഭാഗത്ത് തീ പടർന്നുപിടിച്ചപ്പോൾ
Posted On
date_range Updated On
date_range കാന്തലാട് മലയിൽ തീ പിടിച്ച് എട്ട് ഏക്കറോളം സ്ഥലം കത്തിനശിച്ചു
ബാലുശ്ശേരി: കിനാലൂർ കാന്തലാട് വനമേഖലയിൽ തീ പടർന്ന് ഏട്ട് ഏക്കറോളം സ്ഥലം കത്തിനശിച്ചു. കൈതച്ചാൽ ഭാഗത്ത് അടിക്കാടിന് തീപിടിച്ചതോടെ പടർന്നു പിടിക്കുകയായിരുന്നു. താഴെ ഭാഗത്തെ തെങ്ങുകളും കത്തിനശിച്ചിട്ടുണ്ട്.
നരിക്കുനിയിൽനിന്നും ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും വാഹനത്തിന് എത്തിപ്പെടാൻ കഴിയാത്തതിനാൽ നാട്ടുകാരും ഫയർഫോഴ്സ് ജീവനക്കാരും ചേർന്നു തീ അണയ്ക്കുകയായിരുന്നു. ഫയർഫോഴ്സ് ജീവനക്കാരായ ജയപ്രകാശ്, വിജയൻ, സനൽ, സുജിത്ത് എന്നിവരാണ് നാട്ടുകാരോടൊപ്പം ചേർന്നു തീയണക്കാൻ സഹായിച്ചത്. തുടർച്ചയായുണ്ടാകുന്ന തീപിടിത്തത്തിൽ കിനാലൂർ പ്രദേശവാസികൾ ആശങ്കയിലാണ്. രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് തീപിടിത്തമുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.