കിനാലൂർ ഗവ.കോളജിൽ പഠിക്കുന്ന വിദ്യാർഥിനിയെ ബസിൽ നിന്നും തള്ളിയിട്ടതിനെ തുടർന്നു എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽവിദ്യാർഥികൾ ബാലുശ്ശേരി ബസ്സ്സ്റ്റാന്റിൽ ബസ് തടഞ്ഞപ്പോൾ.

കോളജ് വിദ്യാർഥിനിയെ കൺസഷൻ നൽകാതെ ബസിൽനിന്ന് തള്ളിയിട്ടതായി പരാതി

ബാ​ലു​ശ്ശേ​രി: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ബ​സി​ൽ നി​ന്നും ത​ള്ളി​യി​ട്ട​താ​യി പ​രാ​തി. കി​നാ​ലൂ​ർ ഗ​വ. കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് - കി​നാ​ലൂ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന സാ​ൽ​വേ​ഷ​ൻ ബ​സി​ൽ​നി​ന്ന് ക​ൺ​സ​ഷ​ൻ ന​ൽ​കാ​തെ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട​താ​യി പ​രാ​തി. റോ​ഡി​ലേ​ക്ക് വീ​ണ വി​ദ്യാ​ർ​ഥി​നി​ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എ​സ്.​എ​ഫ്.​ഐ യുടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ബാ​ലു​ശ്ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് ത​ട​ഞ്ഞ് ജീ​വ​ന​ക്കാ​രെ ചോ​ദ്യം​ചെ​യ്ത​ത് വാ​ക്ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി.

ഈ ​ബ​സി​ലെ ജീ​വ​ന​ക്കാ​ർ നി​ര​ന്ത​ര​മാ​യി വി​ദ്യാ​ർ​ഥി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും അ​സ​ഭ്യം പ​റ​യു​ന്ന​തും സ്ഥി​രം സം​ഭ​വ​മാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ബാ​ലു​ശ്ശേ​രി റൂ​ട്ടി​ൽ ഓ​ടു​ന്ന പ​ല ബ​സ് ജീ​വ​ന​ക്കാ​രും ഇ​തേ മ​നോ​ഭാ​വം ആ​ണ് കാ​ണി​ക്കു​ന്ന​ത്. ന​ന്മ​ണ്ട ഹൈ​സ്ക്കൂ​ളി​ന​ടു​ത്തും വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ വാ​ക്ത​ർ​ക്ക​മു​ണ്ടാ​കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്

ഇ​ത്ത​രം ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​സ്.​എ​ഫ്.​ഐ ബാ​ലു​ശ്ശേ​രി ഏ​രി​യാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ന​ന്മ​ണ്ട ആ​ർ.​ടി.​ഒ​ക്ക് മു​മ്പാ​കെ​യും പ​രാ​തി എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ആ​ർ.​ടി.​ഒ അ​റി​യി​ച്ചു.

Tags:    
News Summary - Complaint that the college student was pushed from the bus without giving concession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.