Posted On
date_range Updated On
date_range വനിത ഡോക്ടർക്കുനേരെ കൈയേറ്റ ശ്രമം; പ്രതി അറസ്റ്റിൽ
ബാലുശ്ശേരി: ബാലുശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന വനിത ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത പ്രതി അറസ്റ്റിൽ. കൂട്ടാലിട കന്മാടത്തിൽ രാജേഷിനെയാണ് (40) ബാലുശ്ശേരി സി.ഐ രാജേഷ് മരങ്ങാലത്തിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ 12ന് ഉച്ചക്കുശേഷമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്ടർക്കുനേരെ പ്രതി അസഭ്യം പറയുകയും കൈയേറ്റ ശ്രമം നടത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.