കക്കയം ഡാം സെറ്റ് റോഡരികിലെ വനത്തിൽ കണ്ട കടുവയുടെ ദൃശ്യം
Posted On
date_range Updated On
date_range കക്കയം ഡാം സൈറ്റ് റോഡരികിൽ കടുവയെ കണ്ടു
ബാലുശ്ശേരി: കക്കയം ഡാം സൈറ്റ് റോഡരികിൽ കടുവയെ കണ്ടു. കക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ ബൈക്കിൽ പോകവേയാണ് റോഡരികിലെ വനത്തിലൂടെ കടുവ നടന്നുപോകുന്നത് കണ്ടത്. ജീവനക്കാർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമത്തിലിട്ടതോടെ നിരവധി പേരാണ് കാണ്ടത്.
കഴിഞ്ഞവർഷം ഡാമിൽ ബോട്ടു യാത്രക്കിടയിൽ കടുവ നീന്തി പോകുന്നത് കണ്ടിരുന്നു. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ കടുവ റോഡുമുറിച്ച് പോകുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടിട്ടുണ്ട്. കക്കയം ഡാം സൈറ്റ് വനത്തിൽ പുള്ളി പ്പുലിയെയും വിനോദ സഞ്ചാരികൾ കാണാനിടയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.