പ്രതി മുഹമ്മദ് ഷഫാൻ
Posted On
date_range Updated On
date_range വീട്ടിൽ സൂക്ഷിച്ച 1.680 കിലോ കഞ്ചാവും പണവും പിടികൂടി; യുവാവ് അറസ്റ്റിൽ
ബാലുശ്ശേരി: വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടി യുവാവ് അറസ്റ്റിൽ. ഇയ്യാട് നീലഞ്ചേരി മലയിൽ താമസിക്കുന്ന പി.സി പാലം മലയിൽ നെടുകയിൽ മുഹമ്മദ് ഷഫാന്റെ ( 31 ) വീട്ടിൽ നിന്നാണ് 1.680 കിലോഗ്രാം കഞ്ചാവും 1,07,000 രൂപയും ബാലുശ്ശേരി പൊലീസ് പിടികൂടിയത്.
വീട്ടിനകത്ത് കാബിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പണം കഞ്ചാവ് വിൽപന നടത്തിയ വകയിൽ കിട്ടിയതാണ്. അറസ്റ്റ് ചെയ്ത പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബാലുശ്ശേരി എസ്.ഐ സുരേഷ് ബാബു, എ.എസ്.ഐ മുഹമ്മദ്, റഫീഖ്, രജിൽ, സി.പി. ഒ അജിഷ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.