രോഗിയുമായി പോകവേ തീപിടിച്ച ഓട്ടോ

രോഗിയുമായി പോകവേ ഓട്ടോക്ക് തീപിടിച്ചു; നാലുപേർ രക്ഷപ്പെട്ടു

വെള്ളിമാട്കുന്ന്: മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗികളുമായി പോവുകയായിരുന്ന ഓട്ടോക്ക്​ തീപിടിച്ചു യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കീഴരിയൂർ കണ്ടിത്താഴം ഗിരീഷ്(44), ഭാര്യ മിനി(38), മകൾ അനഘ(20), ഓട്ടോ ഡ്രൈവർ അമ്പലത്തിങ്ങൽ സുബൈർ(34) എന്നിവരാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 6.45ന് ഇരിങ്ങാടൻ പള്ളി ബൈപാസിലാണ്​ അപകടം.

ഗിരീഷി​െൻറ ഭാര്യയെ മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഓട്ടോയിൽ കൊണ്ടുപോവുമ്പോഴാണ് അപകടം. ഓട്ടോയുടെ പിറകുഭാഗത്തുനിന്ന് ചൂടും പുകയും ഉയർന്നതിനെ തുടർന്ന് ഓട്ടോ നിർത്തി യാത്രക്കാരെ നിമിഷങ്ങൾക്കുള്ളിൽ ഇറക്കി മാറ്റി നിർത്തിയതിനാൽ അപകടം ഒഴിവായി.

സംഭവ സ്ഥലത്തുണ്ടായിരുന്നവർ വെള്ളിമാട്കുന്ന് ഫയർ യൂനിറ്റിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്​റ്റേഷൻ ഓഫിസർ ബാബുരാജ്, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ സുജിത്ത്, വിപിൻ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ ഷൈബിൻ, അഭിലാഷ്, അഭിഷേക്, സജിത്ത്, ജയേഷ് എന്നിവർ സ്ഥലത്തെത്തി തീയണച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.