ടോം ജോസഫ് പ്രസിഡണ്ട്, ഫൈസൽ സെക്രട്ടറി
തൃശൂർ: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ( സായ്) കോഴിക്കോട് കേന്ദ്രത്തിൽ പരിശീലനം നടത്തിയ കായിക താരങ്ങളുടെ സംഘടനയായ അലുംനി ഓഫ് സായി കാലിക്കറ്റ് ( അസൈക്ക് ) ന്റെ മൂന്നാമത് വാർഷിക പൊതുയോഗം മുൻ അത്‍ലറ്റിക് കോച്ച് ജോർജ് പി. ജോസഫ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ടി.എസ് അജേഷ് അധ്യക്ഷനായിരുന്നു. സായ് മുൻ കോച്ച് എ. ബോസ് മുഖ്യപ്രഭാഷണം നടത്തി. ശിവാനന്ദൻ, ടോം ജോസഫ് എന്നിവർ സംസാരിച്ചു. മാത്യു ഡിക്രൂസ്, ബോബിറ്റ് മാത്യു എന്നിവരെ യോഗം അനുസ്മരിച്ചു.
ജെ.എം മുഹമ്മദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സിജു കുര്യാക്കോസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റായി ടോം ജോസഫിനെയും സെക്രട്ടറിയായി എ.ഫൈസലിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്ർറുമാർ: ആർ. രാജീവ്, ബോണിമാത്യു. ജോയന്റ് സെക്രട്ടറിമാർ: പി.വി സുനിൽകുമാർ, കെ.ടി ഇർഫാൻ. ശ്രീകാന്താണ് ട്രഷറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.