പാറപ്പുറത്ത് താഴത്ത് വയലി ൽ കിണറിൽ മദ്യക്കുപ്പികളും മാലിന്യവും തള്ളിയ നിലയിൽ
നന്മണ്ട: കൂളിപ്പൊയിൽ കുട്ടമ്പൂർ റോഡിലെ പാറപ്പുറത്ത് താഴത്ത് സാമൂഹിക വിരുദ്ധ ശല്യം വ്യാപകമാവുന്നു. പ്രദേശത്ത് മോഷണവും പതിവായതായി നാട്ടുകാർ പരാതിപ്പെടുന്നു. സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിൽ അടച്ചിട്ട വീട്ടിലെ ഒരു എച്ച്.പി മോട്ടോർ മോഷണം പോയി.
പി.സി.കെ. തങ്ങളുടെ മോട്ടോറാണ് നെറ്റ് അഴിച്ച് പൈപ്പ് പൊട്ടിച്ച് കൊണ്ടുപോയത്. എട്ടായിരം രൂപ വില വരുമെന്ന് കുടുംബം പറഞ്ഞു. അതേ ദിവസം തന്നെ രാത്രിയിൽ കുന്നത്ത് ഷമീറിന്റെ വീട്ടിലെ മോട്ടോറും മോഷണം പോയതായി പരാതി. നെറ്റ് അഴിച്ച് പൈപ്പ് വെട്ടിമുറിച്ചുമാണ് ഇതും മോഷ്ടിച്ചത്. 7500 രൂപ വില വരുമെന്ന് ഉടമ പറഞ്ഞു. കൃഷി നനക്കാനായി വയലിൽ കുഴിച്ച കിണറിലേക്കും തോട്ടിലേക്കും ഇവിടെ മദ്യ ക്കുപ്പികൾ വലിച്ചെറിയുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇതാവട്ടെ പരിസ്ഥിതി മലിനീകരണത്തിനിടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.