ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ജില്ല സാമൂഹ്യ നീതി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ട്രാൻസ്ജെൻഡർ കൂട്ടായ്മ മിഠായി തെരുവിലെ എസ്. കെ പൊറ്റെക്കാട് പ്രതിമക്ക് മുന്നിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് റിസ്‌റ്റ് റിബൺ കെട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

ലഹരി വിരുദ്ധ വാരാഘോഷ പരിപാടികൾ തുടങ്ങി

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്‍റെ  ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ട്രാൻസ് കമ്മ്യൂണിറ്റികൾ മിഠായി തെരുവിലെ എസ്‌.കെ പൊറ്റെക്കാട് പ്രതിമക്ക് മുന്നിൽ പരസ്പരം റിസ്റ്റ് ബാൻഡ് കെട്ടി ജില്ലയിൽ ലഹരി വിരുദ്ധ വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

'നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ' പദ്ധതി പ്രകാരം നശാ മുക്ത് ഭാരത് അഭിയാൻ നിർദ്ദേശപ്രകാരമുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകളും ചർച്ചയും സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്നു.സൈക്യാട്രിസ്‌റ്റ് കൗൺസിലർ നിഖിൽ ക്ലാസ് നയിച്ചു.

എം.സി.എഫ് ഡയറക്ടർ സി.കെ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡർ പ്രദേശ് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ദീപാറാണി അദ്ധ്യക്ഷത വഹിച്ചു. ഷബീർഷ , നസ്രിയ , റാസില മുജീബ്, അച്ചു അശ്വതി , മേഘ്ന തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Anti-drug week celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.