തോട്ടുമുക്കം: മലയോര മേഖലയിൽ തോട്ടുമുക്കത്ത് അജ്ഞാത ജീവി വളർത്തു നായയെ കൊന്ന് ഭക്ഷിച്ച സംഭവത്തിൽ നാട്ടുകാരുടെ ആശങ്കയകറ്റാൻ നടപടിയുമായി ഗ്രാമപഞ്ചായത്തും വനംവകുപ്പും. തുടർ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി ഡി.എഫ്.ഒ, ആർ.എഫ്.ഒ കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തു പ്രസിഡന്റുമാർ എന്നിവരുൾപ്പെടുന്ന ടെക്നിക്കൽ കമ്മിറ്റി ഓൺലൈനായി അടിയന്തര യോഗം ചേർന്നു.
പ്രദേശത്ത് കൂടുതൽ കാമറകൾ സ്ഥാപിക്കാനും കൂട് സ്ഥാപിക്കുന്നതിനുള്ള തുടർ നടപടി സ്വീകരിക്കാനും തീരുമാനമായതായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് കൊടിയത്തൂർ ആറാം വാർഡിൽപെട്ട മാടാമ്പിയിൽ മുറ്റത്ത് കെട്ടിയിട്ട വളർത്തുനായയെ അജ്ഞാത ജീവി കടിച്ചു കൊന്നത്. കാക്കനാട്ട് മാത്യുവിന്റെ വീട്ടിലെ നായയെയാണ് ഞായറാഴ്ച രാത്രി കൊന്ന് ഭക്ഷിച്ചത്.
നായയെ കൊന്ന രീതി നോക്കുമ്പോൾ പുലിയെപ്പോലത്തെ വലിയ ജീവി തന്നെയാണന്നാണ് വനംവകുപ്പ് അധികൃതരും കരുതുന്നത്. ഡി.എഫ്.ഒ ആഷിക് അലി, ആർ.എഫ്.ഒ പി. വിമൽ, ഡെപ്യൂട്ടി ആർ.എഫ്.ഒ സുബീർ, കൊടിയത്തൂർ പ്രസിഡന്റ് ദിവ്യ ഷിബു, കാരശ്ശേരി പ്രസിഡ്റ് സുനിത രാജൻ, മറ്റു ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ എന്നവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.