അപകടത്തിൽ പരിക്കേറ്റ നവീൻ മാത്യു
കാക്കൂർ: വൈദ്യുതിക്കമ്പി മാറ്റുന്നതിനിടെ ബൈക്ക് യാത്രികനായ വിദ്യാർഥിക്കുണ്ടായ അപകടത്തിൽ കുടുംബം കാക്കൂർ പൊലീസിൽ പരാതി നൽകി.
തിരുവമ്പാടി സ്വദേശിയായ നവീൻ മാത്യുവിന്റെ കുടുംബമാണ് പരാതി നൽകിയത്. നന്മണ്ട-നരിക്കുനി പാതയിൽ പുന്നശ്ശേരി അമ്പലമുക്കിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. റോഡരികിലെ വൈദ്യുതിക്കമ്പികൾ മാറ്റിസ്ഥാപിക്കുന്നതിന് മതിയായ സുരക്ഷാക്രമീകരണങ്ങൾ ചെയ്യാതെ അപകടമുണ്ടാക്കുംവിധം ജോലി നടത്തിയെന്ന് കാണിച്ചാണ് പരിക്കേറ്റ വിദ്യാർഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്.
അപകടത്തിൽ കഴുത്തിനും വാരിയെല്ലിനും കാലിനും പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ, വൈദ്യുതി ബോർഡിന്റെ ഒരു ജോലിയും അവിടെ നടന്നിട്ടില്ലായെന്നാണ് ബോർഡ് അസിസ്റ്റൻറ് എൻജിനീയർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.