ഇരിങ്ങാടൻപള്ളി മനത്താനത്ത് എ.എൽ.പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കഥയും കവിതകളുമെഴുതി ‘വിദ്യാരംഗ’ത്തിന് തുടക്കം
കോവൂർ: കഥകളും കവിതയുമെഴുതി ഇരിങ്ങാടൻപള്ളി മനത്താനത്ത് എ.എൽ.പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിക്ക് തുടക്കമായി. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ വിദ്യാർഥികൾക്ക് സാഹിത്യ രചനയിൽ പരിശീലനം നൽകി. ക്യാമ്പിൽ തയാറാക്കിയ രചനകൾ കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു.
പ്രധാനാധ്യാപിക ആർ.ബി. ഷിലിന അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ മുസ്തഫ ഷാഹുൽ, ഫാത്തിമ ലുബാന, ഷഫിൻ, കിരൺ, അയിഷ അല, ഫാത്തിമ ഹാഫിള എന്നിവർ സംസാരിച്ചു. വിദ്യാരംഗം കൺവീനർ പി. ജസീല സ്വാഗതവും ടി.കെ. മൂസ മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.