വലയിൽ കുടുങ്ങിയ പെരുമ്പാമ്പ്
Posted On
date_range Updated On
date_range മീൻ പിടിക്കാനായി വലയിട്ടു, കിട്ടിയത് പെരുമ്പാമ്പിനെ
പേരാമ്പ്ര: എരവട്ടൂർ ആനേരിക്കുന്നിൽ പെരുമ്പാമ്പ് വലയിലായി. മഴയിൽ നല്ല മീൻ ലഭിക്കുമെന്ന് വിചാരിച്ച് അമ്മദ് എന്ന വ്യക്തി തോട്ടിൽ വിരിച്ച വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ശരാശരി നാല് മീറ്റർ നീളവും 40 കിലോഗ്രാം ഭാരവും ഇതിനുണ്ട്.
മഴവെള്ളത്തോടൊപ്പം തോട്ടിലൂടെ ഒലിച്ചിറങ്ങിയ പാമ്പാണ് വലയിലായത്. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരായ കെ.കെ. പ്രകാശൻ, പി. രവീന്ദ്രൻ എന്നിവർ ചേർന്ന് വലയിൽനിന്നു രക്ഷപ്പെടുത്തി. തുടർന്ന് പെരുവണ്ണാമൂഴി മുതല വളർത്തു കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കി.
രണ്ടു ദിവസത്തിനു ശേഷം പാമ്പിനെ റെസ്‌ക്യൂ ടീം വനത്തിൽ തുറന്നുവിടുമെന്ന് അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.