കിണാശ്ശേരി ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ഓറിയന്റേഷൻ ക്യാമ്പിൽ എഴുത്തുകാരൻ എം. കുഞ്ഞാപ്പ പരിശീലനം നൽകുന്നു

കിണാശ്ശേരി ജി.വി.എച്ച്.എസ്.എസിൽ ഏകദിന ഓറിയന്റേഷൻ ക്യാമ്പ് നടത്തി

കോഴിക്കോട്: ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഏകദിന ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ദത്ത് ഗ്രാമമായ പൊക്കുന്ന് പ്രദേശത്തെ വീടുകളിൽ രോഗപ്രതിരോധ കലണ്ടർ വിതരണം ചെയ്ത് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി.

ക്യാമ്പിന്റെ ഭാഗമായി സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി ന്യൂസ് പേപ്പർ ചലഞ്ച് നടത്തി. പി.ടി.എ പ്രസിഡൻറ് പി.സി. ജറാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലൈഫ് സ്കിൽ എനർജി സെഷനിൽ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ പരിശീലനം നൽകി. പ്രിൻസിപ്പൽ ടി. മോഹനൻ അധ്യക്ഷത വഹിച്ചു.


അധ്യാപകരായ കെ.എം. സുർജിത്, സി. എസ്. അമ്പിളി, പി. അശ്വതി തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. ഷീന സ്വാഗതവും വളണ്ടിയർ സെക്രട്ടറി അഫ്ന ഫാത്തിമ നന്ദിയും പറഞ്ഞു.

Tags:    
News Summary - A one-day orientation camp was conducted at GVHSS, Kinassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.