'അനുവാദമില്ലാതെ വിഡിയോയിൽ പകർത്തി'; ഷിംജിതക്കെതിരെ പരാതി നൽകി ബസിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടി

കോഴിക്കോട്: തന്‍റെ മുഖം അനുവാദമില്ലാതെ ചിത്രീകരിച്ചതിന് ഷിംജിതക്കെതിരെ പരാതി നൽകി ബസ് യാത്രക്കാരിയായ പെൺകുട്ടി. കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി.

ഷിംജിത ചിത്രീകരിച്ച ദീപക്കിന്‍റെ ദൃശ്യങ്ങളിൽ പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. ഈ വിഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഇത് റിമൂവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കുന്നമംഗലം കോടതി പരിഗണിക്കും.

Tags:    
News Summary - A girl travelled on the bus filed a complaint against Shimjita

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.