കോഴിക്കോട്: ജില്ലയില്‍ 35 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി.33 പേർക്ക് സമ്പര്‍ക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കും കേരളത്തിനു പുറത്തുനിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 1,447 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 67 പേര്‍ കൂടി രോഗമുക്തരായി. നിലവിൽ 289 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായുള്ളത്. മന്ത്രിസഭ വാര്‍ഷികം: സ്റ്റാളുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 2022 ഏപ്രില്‍ 19 മുതല്‍ 26 വരെ ബീച്ചില്‍ നടത്തുന്ന പ്രദര്‍ശന വിപണന മേളയില്‍ കമേഴ്‌സ്യല്‍ വിഭാഗത്തില്‍ സ്റ്റാളുകള്‍ സജ്ജീകരിക്കാൻ സര്‍ക്കാർ, അർധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ അഞ്ചിന് വൈകീട്ട് അഞ്ചു വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് ജില്ല വ്യവസായ കേന്ദ്രം, വെള്ളയില്‍ പി.ഒ., കോഴിക്കോട്. ഫോണ്‍: 0495 2766035, 8137012889.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.