വീടുകളില്‍ 24,161 പേര്‍ വോട്ട് രേഖപ്പെടുത്തി

കോ​ഴി​ക്കോ​ട്​: ഹാ​ജ​രാ​കാ​നാ​വാ​ത്ത വോ​ട്ട​ര്‍മാ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടു​വ​രെ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 24,161 പേ​ര്‍. വ​ട​ക​ര മ​ണ്ഡ​ല​ത്തി​ല്‍ 2173, കു​റ്റ്യാ​ടി​യി​ല്‍ 1211, നാ​ദാ​പു​ര​ത്ത് 2458, കൊ​യി​ലാ​ണ്ടി​യി​ല്‍ 1234, പേ​രാ​മ്പ്ര​യി​ല്‍ 1850, ബാ​ലു​ശ്ശേ​രി​യി​ല്‍ 1876, എ​ല​ത്തൂ​രി​ല്‍ 2619, കോ​ഴി​ക്കോ​ട് നോ​ര്‍ത്തി​ല്‍ 2044, കോ​ഴി​ക്കോ​ട് സൗ​ത്തി​ല്‍ 1339, ബേ​പ്പൂ​രി​ല്‍ 1622, കു​ന്ദ​മം​ഗ​ല​ത്ത് 1924, കൊ​ടു​വ​ള്ളി​യി​ല്‍ 1676, തി​രു​വ​മ്പാ​ടി​യി​ല്‍ 2135 എ​ന്നി​ങ്ങ​നെ​യാ​ണ് വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, 80 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ര്‍ എ​ന്നി​വ​ര്‍ക്ക് പു​റ​മെ കോ​വി​ഡ് രോ​ഗി​ക​ള്‍ക്കും ക്വാ​റ​ൻ​റീ​നി​ല്‍ ക​ഴി​യു​ന്ന​വ​രു​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ജി​ല്ല​യി​ല്‍ 34,855 പേ​രാ​ണ് ഇ​ത്ത​രം വോ​ട്ടി​ന് അ​ര്‍ഹ​രാ​യി​ട്ടു​ള്ള​ത്.

ഏ​പ്രി​ല്‍ അ​ഞ്ചാം തീ​യ​തി​യോ​ടെ അ​ര്‍ഹ​രാ​യ മു​ഴു​വ​ന്‍ പേ​രു​ടേ​യും ത​പാ​ല്‍ വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​വി​ധം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.

Tags:    
News Summary - 24,161 people registered to vote in the House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.