166 പേര്‍ക്ക്​ കോവിഡ്

കോഴിക്കോട്​: ജില്ലയില്‍ ഇന്ന് 166 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം വഴി 155 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒമ്പതു പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകക്കും പുറത്തുനിന്നു വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 2,405 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 260 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 1,352 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. ഇതിൽ 1039 പേരാണ്​ വീടുകളിൽ ചികിത്സയിലുള്ളത്​. 2,938 ആളുകൾ ക്വാറ​ന്റീനിലുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.