കോഴിക്കോട്ട് സ്കൂളിലേക്ക് പോയ 14കാരനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: സ്കൂളിലേക്ക് പോയ 14 വയസുകാരനെ കാണാതായി. കാരപ്പറമ്പ് മർവയിൽ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകൻ യൂനുസിനെയാണ് (14) തിങ്കളാഴ്ച രാവിലെ മുതൽ കാണാതായത്.

പന്തീരാങ്കാവ് ഒക്സ്ഫോർഡ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. രാവിലെ സകൂളിലേക്ക് പോയതാണെന്ന് ബന്ധുക്കൾ ​ചേവായൂർ പൊലീസിൽ പരാതി നൽകി.

വൈകുന്നേരം വീട്ടിൽ തിരിച്ചെത്താതായതോടെയാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags:    
News Summary - 14-year-old boy who went to school in Kozhikode is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.