മജീന്ദ്രൻ
Posted On
date_range Updated On
date_range 12കാരിക്ക് പീഡനം: കളരി ഗുരുക്കൾ അറസ്റ്റിൽ
കാക്കൂർ: പീഡനക്കേസിൽ കൊളത്തൂർ ശിവശക്തി കളരി സംഘത്തിലെ ഗുരുക്കൾ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെ (45) കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു. 12കാരിയായ കുട്ടിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ രക്ഷിതാക്കൾ കൗൺസലിങ്ങിന് വിധേയമാക്കി. കൗൺസിലറോടാണ് പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് മാതാപിതാക്കൾ കാക്കൂർ പൊലീസിൽ വിവരമറിയിച്ചു. പോക്സോ കുറ്റം ചുമത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.