അഞ്ചു​വയസ്സുവരെ 98 ശതമാനം കുഞ്ഞുങ്ങൾക്കും തുള്ളി മരുന്ന് നൽകി

കോഴിക്കോട്​: നാലു ദിവസങ്ങളിലായി നടന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയിൽ ജില്ല 98 ശതമാനം നേട്ടം കൈവരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. അഞ്ചു വയസ്സുവരെയുള്ള 2,24,632 കുട്ടികൾക്കാണ് തുള്ളി മരുന്ന് നൽകിയത്. 1,97,425 പേർക്ക് ബൂത്തുകളിലും 21,552 പേർക്ക് വീടുകൾ തോറും സന്ദർശനം നടത്തിയും 4627 പേർക്ക് യാത്രക്കിടയിലും തുള്ളി മരുന്ന് നൽകി. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള 1038 പേർക്കാണ് തുള്ളി മരുന്ന് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.