കോഴിക്കൂട്ടിൽ സൂക്ഷിച്ച 9.5 കിലോ കഞ്ചാവുമായി അറസ്​റ്റിൽ

കാസര്‍കോട്: ഇതര സംസ്​ഥാനത്തുനിന്ന്​ എത്തിച്ച്​ ചില്ലറ വിതരണത്തിനായി വീട്ടിലെ കോഴിക്കൂട്ടില്‍ സൂക്ഷിച്ച 9.5 കിലോ കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്​ മധൂര്‍ ചെട്ടുംകുഴി ഹിദായത്ത് നഗര്‍ തായലിലെ അബ്​ദു റഹ്​മാനെ അറസ്​റ്റ്​ ചെയ്​തു. ഇയാൾ താമസിക്കുന്ന വീടിന് സമീപത്തെ കോഴിക്കൂട്ടിലാണ് ചാക്കുകെട്ടിലാക്കി കഞ്ചാവ് സൂക്ഷിച്ചത്​. കാസര്‍കോട് എക്‌സൈസ് സി.ഐ ജോയ് ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാൾ നേരത്തെ മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഏതാനും ദിവസം മുമ്പ് 13 കിലോ കഞ്ചാവുമായി വടകരയില്‍ കാസര്‍കോട്ടെ രണ്ടുപേര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് അബ്​ദുല്‍റഹ്മാനെ കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രിവൻറിവ് ഓഫിസര്‍മാരായ സുരേഷ് സി.കെ.വി, സി.ഇ.ഒ. നൗഷാദ്, സ്‌ക്വാഡ് അംഗങ്ങളായ രാജന്‍, ബിജോയ്, സുധീന്ദ്രന്‍, മോഹന കുമാര്‍, കബീര്‍, കുമ്പള റേഞ്ചിലെ മെയ്‌മോള്‍ ജോണ്‍ എന്നിവരും പരിശോധയിൽ പ​ങ്കെടുത്തു. kanjav prathi abdurahman അബ്​ദുൽ റഹ്മാൻ kanjavu പിടിച്ചെടുത്ത കഞ്ചാവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.