കുന്ദമംഗലത്ത് 67 പി.സി.ആറും നെഗറ്റിവ്

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ൻമൻെറ്​ മേഖലയായ കാരന്തൂർ നോർത്ത്, പതിമംഗലം പ്രദേശങ്ങളിലെ കോവിഡ് പി.സി.ആർ ടെസ്​റ്റ്​ ഫലം പൂർണമായും നെഗറ്റിവ്. 67 പേർക്കാണ് ഇവിടെ പി.സി.ആർ ടെസ്​റ്റ്​ നടത്തിയിരുന്നത്. നേര​േത്ത ഇവിടെ 147 പേർക്ക് ആൻറിജൻ ടെസ്​റ്റ്​ നടത്തിയതിൽ കാരന്തൂർ നോർത്തിലെ രണ്ടു പേർക്ക് പോസിറ്റിവ് കണ്ടെത്തിയിരുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 74 പേർക്ക് കുന്ദമംഗലം കുടുംബ ആരോഗ്യകേന്ദ്രത്തിൽ വ്യാഴാഴ്ച പി.സി.ആർ ടെസ്​റ്റ്​ നടത്തിയിട്ടുണ്ട്. ഫലം അടുത്ത ദിവസമേ വരൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT