ബജറ്റ്: കൊടുവള്ളിയില്‍ 62 കോടിയുടെ പദ്ധതികൾ

കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലത്തില്‍ 62 കോടിയുടെ വിവിധ പദ്ധതികൾക്ക് തുക വകയിരുത്തി. താമരശ്ശേരി പഞ്ചായത്തിലെ ഇരുതുള്ളി പുഴക്ക് സമീപത്തും, കൊടുവള്ളി നഗരസഭയിലെ മോഡേണ്‍ ബസാറിലും വിനോദ വിജ്ഞാന പാര്‍ക്കും, മടവൂരിൽ സ്റ്റേഡിയം നിർമാണത്തിനും സംസ്ഥാന സർക്കാറിന്റെ ബജറ്റിൽ തുക വകയിരുത്തിയതായി ഡോ.എം.കെ. മുനീര്‍ എം.എല്‍.എ അറിയിച്ചു. കൊടുവള്ളി നഗരസഭക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിനും, താമരശ്ശേരി, കൊടുവള്ളി പൊലീസ് സ്റ്റേഷനുകളുടെ നവീകരണത്തിനും തുക വകയിരുത്തി. കട്ടിപ്പാറ പഞ്ചായത്തിലെ വ്യവസായ പാർക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും തുക വകയിരുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് പുതുതായി തുക അനുവദിക്കുകയും വിവിധ പദ്ധതികള്‍ക്ക് ബജറ്റിലൂടെ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തു. നെല്ലാങ്കണ്ടി എളേറ്റില്‍ വട്ടോളി റോഡ്, പുല്ലാഞ്ഞിമേട് കോളിക്കൽ ബി.വി. അബ്ദുല്ല കോയ മെമ്മോറിയൽ റോഡ്, പുല്ലാളൂർ പൈമ്പാലുശ്ശേരി റോഡ്, കോരങ്ങാട് ചമൽ കന്നൂട്ടിപ്പാറ റോഡ്, നടമ്മൽകടവ് പാമ്പങ്ങൽ റോഡ്, കാപ്പാട് തുഷാരഗിരി അടിവാരം റോഡ്, പാലത്ത് പാലൊളിത്താഴം റോഡ്, ഓമശ്ശേരി കോടഞ്ചേരി റോഡ്, വനം വകുപ്പിലെ താമരശ്ശേരി റേഞ്ചിലെ ജീവനക്കാരുടെ ക്വാട്ടേഴ്സിലേക്കും റേഞ്ച് ഓഫിസിലേക്കുമുള്ള റോഡ് കോൺക്രീറ്റ്, നരിക്കുനി ഗവ. ആയുർവേദ ആശുപത്രി കെട്ടിട നിർമാണം, കൊടുവള്ളി നഗരസഭ സമ്പൂർണ കുടിവെള്ള പദ്ധതി തുടങ്ങിയ പ്രവൃത്തികൾക്കാണ് ബജറ്റിൽ തുക വകയിരുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.