പോക്സോ കേസിൽ പ്രതിക്ക്​ 35 വർഷം കഠിനതടവും പിഴയും

ptlth3 പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ബലാത്സംഗത്തിന് ഇരയാക്കിയതിന് അടൂർ പട്ടാഴി അടക്കാമരക്കുടി പ്രസാദ് ഭവനിൽ പ്രസാദിന്​ (35) ​ പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 35 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. കേസിനാസ്പദമായ സംഭവം നടന്നത്​ 2014 ലാണ്​, വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി ആ വിവരം മറച്ചുവെച്ച് പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി. തുടർന്ന് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗിക പീഡനം നടത്തുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.