പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് കോവിഡ് കാലത്ത് 30 വീടുകളിൽ ടി.വിയും ഡിഷ് ആൻറിനയും എത്തിച്ച് ഓൺലൈൻ പഠന സൗകര്യമൊരുക്കി. ഏകദേശം രണ്ടര ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് പദ്ധതിയുടെ ഭാഗമായി സമാഹരിച്ചത്. നാഷനൽ സർവിസ് സ്കീം സംസ്ഥാനതലത്തിൽ ആവിഷ്കരിച്ച എജു ഹെൽപ് പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ ഓൺലൈൻ പഠനസംവിധാനം ഒരുക്കിയതും നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റ് ആണ്. പൂർവ വിദ്യാർഥികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സമാഹരിച്ച ടി.വിയും ഡിഷും ആവശ്യക്കാരെ കണ്ടെത്തി വീടുകളിൽ എത്തിച്ചുനൽകി. കോവിഡ് കാലത്ത് സർവശിക്ഷ അഭിയാന് വേണ്ടിയും നൊച്ചാട് ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്കും 1000 മാസ്ക് വീതം നൊച്ചാട് എൻ.എസ്.എസ് തയാറാക്കി നൽകിയിട്ടുണ്ട്. കൂടാതെ ജില്ല ഭരണകൂടത്തിൻെറ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മൻെറ് സൻെററിലേക്കുള്ള ബെഡ്ഷീറ്റ് ചലഞ്ചിലേക്ക് സ്കൂൾ യൂനിറ്റ് വക 100 ബെഡ്ഷീറ്റുകളും സമാഹരിച്ചുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.