മിലാപ് '22: രജിസ്‌ട്രേഷന്‍ തുടങ്ങി

മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം 'മിലാപ് '22' പരിപാടിക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധി വി. അബ്ദുല്ലക്കോയ ഹാജി ഉദ്ഘാടനം ചെയ്തു. ആദ്യബാച്ചിലെ വിദ്യാര്‍ഥിനി കുമാരി ആദ്യ രജിസ്‌ട്രേഷന്‍ നിര്‍വഹിച്ചു. ചീഫ് കോഓഡിനേറ്റര്‍ അഷ്‌റഫ് വയലില്‍, എം.എ.എം.ഒ ഗ്ലോബല്‍ അലുമ്നി ജോയന്റ് സെക്രട്ടറി മുജീബ് പുത്തൂര്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ഒ.എം. അബ്ദുറഹ്‌മാന്‍, കോളജ് ഐ.ക്യു.എ.സി കോഓഡിനേറ്റര്‍ ഡോ. അജ്മല്‍ മുഈന്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മു‌സ്തഫ തേലീരി, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ സലീം എന്നിവർ സംബന്ധിച്ചു. ഒന്നും രണ്ടും ബാച്ചുകളില്‍ വിദ്യാര്‍ഥികളായിരുന്നവര്‍ ചടങ്ങില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍വഹിച്ചു. രജിസ്‌ട്രേഷന്: www.mamocalumni.com/milaap2022.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.