ഫറോക്ക്: നിരവധി വാഹനങ്ങളടക്കം മോഷണക്കേസിലെ പ്രതിയായ 21കാരനെ ഫറോക്ക് പൊലീസ് പിടികൂടി. തിരൂർ തെയ്യാല സ്വദേശി നൗഫലിനെയാണ് (21) ഫറോക്ക് പൊലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മണ്ണൂർ പൂച്ചേരിക്കുന്ന് പെട്രോൾ പമ്പിൽ നിർത്തിയിട്ട പമ്പ് ജീവനക്കാരനായ കടലുണ്ടി സ്വദേശി അഭിനന്ദിന്റെ പൾസർ മോട്ടോർ സൈക്കിളാണ് യുവാവ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെ പമ്പിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. യുവാവ് മോഷ്ടിച്ച ബൈക്കുമായി കോട്ടക്കടവ് പാലം വഴി മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചെന്ന് മനസ്സിലാക്കിയ പൊലീസ് ഈ വിവരങ്ങൾ മലപ്പുറം പൊലീസിന് കൈമാറി. ബുധനാഴ്ച കൊണ്ടോട്ടി പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഒരാഴ്ച മുമ്പാണ് പ്രതി സമാന കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. പ്രതി ബേപ്പൂർ സ്റ്റേഷൻ പരിധിയിലെ ടി.വി.എസ് ബൈക്ക് ഷോറൂമിൽനിന്ന് വാഹനം മോഷ്ടിച്ചതായി പൊലീസിനോട് മൊഴിനൽകിയിട്ടുണ്ട്. പ്രതിക്കെതിരെ തിരൂർ, താനൂർ, പരപ്പനങ്ങാടി, കോഴിക്കോട് ടൗൺ സ്റ്റേഷനുകളിൽ നിരവധി വാഹന മോഷണ കേസുകളും കളവു കേസുകളും നിലവിലുണ്ട്. ഒരാഴ്ചക്കിടെ ഫറോക്ക് പൊലീസ് തെളിയിച്ച രണ്ടാമത്തെ വാഹന മോഷണ കേസാണിത്. ഫറോക്ക് ഇൻസ്പെക്ടർ ജി. ബാലചന്ദ്രന്റെ നിർദേശപ്രകാരം എസ്.ഐമാരായ വി.ആർ. അരുൺ, ഷുഹൈബ്, സിവിൽ പൊലീസ് ഓഫിസർമാരായ പി. മധുസൂദനൻ, കെ. സുധീഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പടം : നൗഫൽfilenameClfrk298
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.