മിഠായിതെരുവ് നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ 'വ്യാപാരോത്സവം 2022' 19 മുതൽ

കോഴിക്കോട്: കോവിഡ് മഹാമാരിയിലൂടെ സാമ്പത്തിക പ്രതിസന്ധിയിലായ വ്യാപാര മേഖല തിരിച്ചുവരവിനായി നൈറ്റ്​ ഷോപ്പിങ്​ ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നുവെന്ന്​ മിഠായിതെരുവ് കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 19 മുതൽ ജൂലൈ 16 വരെയാണ്​ 'വ്യാപാരോത്സവം 2022' എന്ന്​ പേരിട്ട മിഠായിതെരുവ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുക. മിഠായിതെരുവിന്‍റെ പ്രതാപം വീണ്ടെടുക്കാനുള്ള ഈ പരിപാടിയിൽ എല്ലാ കച്ചവടക്കാരും വഴിയോര കച്ചവടക്കാരും പങ്കാളികളാകും. മാർച്ച്​ 19ന്​ രാത്രി എട്ടിന്​ ലാൻഡ് വേൾഡ് സെന്‍ററിൽ മന്ത്രി മുഹമ്മദ് റിയാസ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. 250 രൂപ മുതൽ എല്ലാ പർച്ചേസിനും സമ്മാനക്കൂപ്പണുകൾ നൽകും. എല്ലാ രണ്ടാം ശനിയാഴ്ചയും രാത്രി 12 വരെ കച്ചവടസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. നിരവധി സമ്മാനങ്ങളും മെഗാ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ മിഠായിത്തെരുവ് കൂട്ടായ്മ ചെയർമാൻ അബ്ദുൽ ഗഫൂർ, എ.വി.എം. കബീർ, ഷഫീഖ് പാട്ടാട്ട്, അനിൽകുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.