'ആത്മായനം-2021'

കൂരാച്ചുണ്ട്: 'അന്വേഷകരും യാത്രികരും' വാട്സ്​ആപ് കൂട്ടായ്മ എന്ന പേരിൽ കരിയാത്തുംപാറ തോണിക്കടവിൽ ഒത്തുചേർന്നു. കാസർകോട് ജില്ല ജഡ്ജി ആർ.എൽ. ബൈജു ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന് ബിജു കക്കയത്തെ ആദരിക്കുകയും ഗ്രൂപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വി.കെ. പ്രജീഷിന് ഉപഹാരം നൽകുകയും ചെയ്തു. തുടർന്നു നടന്ന വൃക്ഷത്തൈകളുടെ നടീൽ നൂറ സൈനബ്, അഡ്വ. ശ്രീജിത്ത് കുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. ആദ്യകാല പ്രവർത്തകരെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് ഭരണ സമിതി പ്രവർത്തകരെ തെരഞ്ഞെടുക്കലും അംഗങ്ങളുടെ കലാപരിപാടിയും നടന്നു. നൗഷാദ് ആവള, ടി. ദിനേശ്, വി.പി. ഉസ്മാൻ, ഇ.എം. വിനോദ്കുമാർ, ബേബി പന്നൂർ, ടി.എം. ജോസ്, പി. ബീരാൻ, ഉസ്മാൻ ചെമ്പ്ര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.