ഓമശ്ശേരിയിൽ നാളെ കോവിഡ്^19 പരിശോധന ക്യാമ്പ്

ഓമശ്ശേരിയിൽ നാളെ കോവിഡ്-19 പരിശോധന ക്യാമ്പ് ഓമശ്ശേരി: ഗ്രാമപഞ്ചായത്തി​ൻെറയും കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറയും ആഭിമുഖ്യത്തിൽ വ്യാഴാഴ്​ച വിദ്യാപോഷിണി എ.എൽ.പി സ്കൂളിൽവെച്ച്​ കോവിഡ് പരിശോധന ക്യാമ്പ് നടക്കും. പഞ്ചായത്തിൽനിന്നുള്ള 15 പേർക്ക് താമരശ്ശേരി കമ്യൂണിറ്റി ഹെൽത്ത് സൻെററിലും വ്യാഴാഴ്ച പരിശോധനയുണ്ടാവും. പഞ്ചായത്തിലെ വെണ്ണക്കോട്ട്​ 100 പേർക്കും താമരശ്ശേരിയിൽ 15 പേർക്കും നേരത്തേ ക്യാമ്പ് നടത്തിയിരുന്നു. ആരോഗ്യ വകുപ്പിൽനിന്ന്​ പരിശോധന അറിയിപ്പ് ലഭിച്ചവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ ക്യാമ്പിന്​ എത്തിച്ചേരണമെന്ന് പ്രസിഡൻറ്​ കെ.ടി. സക്കീന ഹെൽത്ത് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.